കുവൈത്ത്: വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് ബന്ധുക്കള്‍ക്കിടയില്‍ പണമിടപാട് രേഖകള്‍ ആവശ്യമില്ല
വാഹനത്തിന്റെ ഉടമസ്ഥാവകാശം നീട്ടുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മേധാവി ജമാല്‍ അല്‍ സായിഗ് ഉത്തരവിറക്കിയിരുന്നു.

കുവൈത്തില്‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിന് പണമിടപാട് രേഖകള്‍ വേണമെന്ന നിബന്ധന ബന്ധുക്കള്‍ക്കിടയിലെ കൈമാറ്റത്തിന് ബാധകമല്ലെന്ന് ട്രാഫിക് വകുപ്പ്. വാഹനം സമ്മാനമായി നല്‍കുമ്പോള്‍ ട്രാഫിക് വകുപ്പില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങണമെന്നും അധികൃതര്‍ വ്യക്തമാക്കി .
വാഹനത്തിന്റെ ഉടമസ്ഥാവകാശം നീട്ടുന്നതിനായുള്ള അപേക്ഷയോടൊപ്പം പണമിടപാട് തെളിയിക്കുന്ന രേഖകൂടി ഹാജരാക്കണമെന്ന് കഴിഞ്ഞ ദിവസം ഗതാഗത വകുപ്പ് മേധാവി ജമാല്‍ അല്‍ സായിഗ് ഉത്തരവിറക്കിയിരുന്നു. വാഹനം വാങ്ങിയ വ്യക്തി എങ്ങനെയാണ് പണം അടച്ചതെന്ന് പരിശോധിച്ചുറപ്പിക്കുന്നതുവരെ ഉടമസ്ഥാവകാശം മാറ്റിനല്‍കരുതെന്നു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കയിട്ടുണ്ട് .
ബാങ്ക് ചെക്കിന്റെ പകര്‍പ്പോ ട്രാന്‍സ്ഫര്‍ രശീതിയോ ആണ് ഇടപാട് തെളിയിക്കുന്നതിനായി സമര്‍പ്പിക്കേണ്ടത്. എന്നാല്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് അടുത്ത ബന്ധുക്കള്‍ തമ്മിലാണെങ്കില്‍ ഈ നിബന്ധന ബാധകമല്ലെന്നു ട്രാഫിക് മേധാവി വ്യക്തമാക്കിയിരിക്കുകയാണ്. പിതാവ്, മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ തമ്മില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുമ്പോള്‍ പണം നല്‍കിയതിന്റെ രേഖ ആവശ്യമില്ല. അതേസമയം സമ്മാനമായാണ് വാഹനം നല്‍കുന്നത് എങ്കില്‍ ഗതാഗതവകുപ്പില്‍ നിന്ന് പ്രത്യേകാനുമതി വാങ്ങണമെന്നും അധികൃതര്‍ വ്യക്തമാക്കി.
Adjust Story Font
16

