Quantcast

ലെബനൻ പൗരന്മാർക്ക് പിറകെ സുഡാനികൾക്കും വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്

കുടുംബ-സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. സുഡാനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

MediaOne Logo

Web Desk

  • Published:

    11 Nov 2021 4:24 PM GMT

ലെബനൻ പൗരന്മാർക്ക് പിറകെ സുഡാനികൾക്കും വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്
X

ലെബനൻ പൗരന്മാർക്ക് പിറകെ സുഡാനികൾക്കും വിസ വിലക്ക് ഏർപ്പെടുത്തി കുവൈത്ത്. സുഡാനിലെ ആഭ്യന്തര സംഘർഷങ്ങളാണ് വിലക്കിനു കാരണം. ഇതോടെ കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സുഡാൻ പൗരന്മാർക്കുള്ള എല്ലാ വിസ ഇടപാടുകളും നിർത്തി വെക്കാനാണു താമസകാര്യ വിഭാഗം ഉദ്യോഗസ്ഥർക്ക് വാക്കാൽ നിർദേശം നൽകിയത്.

കുടുംബ-സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ എന്നിവക്കെല്ലാം വിലക്ക് ബാധകമാണ്. സുഡാനിലെ ആഭ്യന്തര രാഷ്ട്രീയ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പുതിയ വിസയിലെത്തുന്നവരെ മാത്രമാണ് തീരുമാനം ബാധിക്കുക. നിലവിൽ കുവൈത്തിൽ താമസാനുമതിയുള്ള സുഡാൻ പ്രവാസികൾക്ക് തിരികെയെത്തുന്നതിനും ഇഖാമ പുതുക്കുന്നതിനും തടസ്സമുണ്ടാകില്ല. കഴിഞ്ഞ ദിവസം ലെബനൻ പൗരന്മർക്കും കുവൈത്ത് വിസ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ലെബനൻ ഇൻഫർമേഷൻ മന്ത്രിയുടെ വിവാദ പരാമർശങ്ങളെ തുടർന്നായിരുന്നു ഈ നടപടി. ഇതോടെ കുവൈത്തിൽ വിസ വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം എട്ടായി. സിറിയ, ഇറാഖ്, പാകിസ്ഥാൻ, ഇറാൻ, അഫ്ഗാൻ, യെമൻ, ലെബനൻ, സുഡാൻ എന്നിവയാണ് എട്ടു രാജ്യങ്ങൾ.


TAGS :

Next Story