Quantcast

കുവൈത്തില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളായി 310 ലക്ഷം ദിനാര്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    2 Sept 2023 1:42 AM IST

Kuwait
X

കുവൈത്തില്‍ പ്രവാസി ജീവനക്കാര്‍ക്കായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിരമിക്കല്‍ ആനുകൂല്യങ്ങളായി 310 ലക്ഷം ദിനാര്‍ ചെലവഴിച്ചതായി പ്രാദേശിക മാധ്യമമായ അൽ-സെയാസ്സ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ തൊഴില്‍ നിയമങ്ങളും സിവിൽ സർവീസ് ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് വിദേശ ജീവനക്കാര്‍ക്ക് ഈ തുകകള്‍ വിതരണം ചെയ്തത്. നേരത്തെ രാജ്യത്ത് സ്വദേശിവത്കരണം ഊർജിതമാക്കുമെന്ന് സിവിൽ സർവീസ് കമീഷൻ വ്യക്തമാക്കിയിരുന്നു.

നിലവില്‍ രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ പ്രവാസി ജീവനക്കാര്‍ക്ക് പകരം ഭരണപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സ്വദേശി യുവാക്കൾക്ക് ആണ് തൊഴിലവസരങ്ങൾ നല്‍കുന്നത്.

സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതോടെ പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, പ്രവാസി തൊഴിലാളികളെ ആശ്രയിക്കുന്നത് കുറക്കാവാനും, തദ്ദേശീയരുടെ മത്സരക്ഷമത വർധിപ്പിക്കുവാനും കഴിയുമെന്നാണ് പ്രതീക്ഷ. ദേശസാത്കരണ പദ്ധതിയുടെ ഭാഗമായി ചില സര്‍ക്കാര്‍ വകുപ്പുകളില്‍ പൂര്‍ണ്ണമായും സ്വദേശിവത്കരണം നടപ്പാക്കിയിട്ടുമുണ്ട്.

TAGS :

Next Story