ഗ്രാൻഡ് ഹൈപ്പറിന്റെ കുവൈത്തിലെ 31ാമത്തെ ശാഖ ഉസ്മാൻ സ്ട്രീറ്റിൽ
പുതിയ ഔട്ട്ലെറ്റിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്

പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 31ാമത്തെ ശാഖ ഹവല്ലിയിലെ ബ്ലോക്ക് മൂന്നിൽ ഉസ്മാൻ സ്ട്രീറ്റിൽ പ്രവർത്തനമാരംഭിച്ചു. 6500ഓളം ചതുരശ്ര അടിയിൽ ബേസ്മെന്റ് ഫ്ലോറിലാണ് ഗ്രാൻഡ് ഹൈപ്പർ ഹവല്ലിയിലെ ശാഖ സ്ഥിതി ചെയ്യുന്നത് . ഉപഭോക്താക്കൾക്ക് ഏറെ സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ച പുതിയ ഔട്ട്ലെറ്റിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ജാസിം ഖമീസ് അൽ ശാർറഹ്, ക്യാപ്റ്റൻ സാദ് മുഹമ്മദ് എന്നിവർ ചേർന്ന് ഔട്ട്‍ലെറ്റ് ജനങ്ങൾക്കായി തുറന്നുകൊടുത്തു. ഗ്രാൻഡ് ഹൈപ്പർ റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ റീട്ടെയിൽ ഓപറേഷൻ തഹ്‌സീർ അലി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ റാഹിൽ ബാസിം, മറ്റ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Next Story
Adjust Story Font
16

