കുവൈത്തിൽ ഈ വർഷം പിടികൂടിയത് 527 ലഹരിക്കടത്ത്
പിടിയിലായത് 823 പ്രതികൾ, 729 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 527 ലഹരിക്കടത്തുകൾ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ സമഗ്ര സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 823 പ്രതികളാണ് കേസുകളിലുള്ളത്.
1,675 പേർക്കെതിരെയും 70 അജ്ഞാത വ്യക്തികൾക്കെതിരെയും കേസുകൾ ഫയൽ ചെയ്തു. 1,359 മയക്കുമരുന്ന് ഉപയോഗ കേസുകളും രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന്, മദ്യ കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ നാടുകടത്തിയതായി അധികൃതർ സ്ഥിരീകരിച്ചു.
പിടിച്ചെടുത്തത്: 959 കിലോ ഹാഷിഷ്, 391 കിലോ ഷാബു, 30 കിലോ ഹെറോയിൻ, 4.7 കിലോ കൊക്കെയ്ൻ, 142 കിലോ മരിജുവാന, 227 കിലോ കെമിക്കലുകളും പൊടിയും, 6.8 ദശലക്ഷം ലിറിക്ക ഗുളികകൾ, മദ്യത്തിന്റെ 12,141 കുപ്പികളും 31 ബാരലും.
13 ഷോട്ട്ഗൺ, 11 കലാഷ്‌നിക്കോവ് റൈഫിളുകൾ, ഒരു എം 16, 25 പിസ്റ്റളുകൾ, 968 റൗണ്ട് വെടിയുണ്ടകൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും ഓപ്പറേഷനുകളിൽ പിടിച്ചെടുത്തു.
Adjust Story Font
16

