Quantcast

കുവൈത്തിൽ താമസ അനുമതി റദ്ദാക്കപ്പെട്ടതും മരിച്ചതുമായ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ

വിസ റദ്ദാക്കപ്പെട്ടതോ മരിച്ചതോ ആയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനം മറ്റുള്ളവർ ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-08-06 19:25:40.0

Published:

6 Aug 2023 7:22 PM GMT

87,140 vehicles in the name of dead expatriates in Kuwait
X

കുവൈത്തില്‍ താമസ അനുമതി റദ്ദാക്കപ്പെട്ടതും മരിച്ചതുമായ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ ഉണ്ടെന്ന് കണ്ടെത്തൽ. ഇത്തരം വാഹനങ്ങള്‍ കൈവശം വെക്കുന്നവര്‍ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശ പ്രകാരം രൂപവത്കരിച്ച പ്രത്യേക സമിതിയുടെ അന്വേഷണത്തിലാണ് ഇത്തരത്തിലുള്ള വാഹനങ്ങള്‍ കണ്ടെത്തിയത്. വിസ റദ്ദാക്കപ്പെട്ടതോ മരിച്ചതോ ആയ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള വാഹനം മറ്റുള്ളവർ ഉപയോഗിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന എല്ലാവരും നിയമപരമായ നടപടികൾ പൂർത്തീകരിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ഇത്തരം വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും, റദ്ദാക്കുന്നതും, പുതുക്കുന്നതിനും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിനെ സമീപിക്കണം.എന്നാല്‍ നടപടികൾ പൂർത്തിയാക്കാത്ത സാഹചര്യത്തിൽ വാഹനത്തിന്റെ ഡ്രൈവർക്ക് പിഴ ചുമത്തുകയും, വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.പിടിച്ചെടുത്ത വാഹനങ്ങള്‍ നിയമപരമായ നടപടിക്രമങ്ങൾക്കനുസൃതമായി പൊതു ലേലത്തിൽ വിൽക്കുമെന്നും അറിയിച്ചു. ഡ്രൈവിംഗ് ലൈസന്‍സ് , ഇൻഷുറൻസ്, മറ്റു രേഖകൾ എന്നിവ ഇല്ലാതെ പിടിക്കപ്പെട്ടാലും വാഹനം കണ്ടുകെട്ടുമെന്ന് ആഭ്യന്തമന്ത്രാലയം വ്യക്തമാക്കി.

TAGS :

Next Story