മലപ്പുറം തവനൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
മഹ്ബൂലയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു

കുവൈത്ത് സിറ്റി: മലപ്പുറം തവനൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്. മഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി.
മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.
Next Story
Adjust Story Font
16

