Quantcast

കേടായ മുട്ട ഉപയോഗിച്ചു; കാപിറ്റൽ ഗവർണറേറ്റിൽ റെസ്റ്റോറന്റ് അടച്ചു പൂട്ടി

രണ്ടു മാസം മുമ്പ് കാലഹരണപ്പെട്ട മുട്ട ഉപയോഗിച്ചതിനെ തുടർന്നാണ് പബ്ലിക് അതോറിറ്റി ഫോർ ഫൂഡ് ആൻഡ് ന്യൂട്രീഷന്റെ നടപടി

MediaOne Logo

Web Desk

  • Published:

    2 Sept 2024 7:09 PM IST

കേടായ മുട്ട ഉപയോഗിച്ചു; കാപിറ്റൽ ഗവർണറേറ്റിൽ റെസ്റ്റോറന്റ് അടച്ചു പൂട്ടി
X

കുവൈത്ത് സിറ്റി: രണ്ടു മാസം മുമ്പ് കാലഹരണപ്പെട്ട കേടായ മുട്ട ഉപയോഗിച്ചതിന് കാപ്പിറ്റൽ ഗവർണറേറ്റിലെ റെസ്റ്റോറന്റ് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അടച്ചു പൂട്ടി. മനുഷ്യഉപഭോഗത്തിന് പറ്റാത്ത വിധത്തിലുള്ള മുട്ടയായിട്ടും ഉപഭോക്താക്കൾക്ക് കടക്കാരൻ വിതരണം ചെയ്യുകയായിരുന്നു.

കാപിറ്റൽ ഗവർണറേറ്റിന്റെ പതിവ് പരിശോധനനക്കിടയിലാണ് കണ്ടെത്തൽ. തുടർന്ന് സാധനങ്ങൾ കണ്ടുകെട്ടുകയും കട അടച്ചു പൂട്ടുകയും ചെയ്തു. ഒത്തുതീർപ്പാക്കാൻ പറ്റാത്ത വിധത്തിലുള്ള ഗുരുതര കുറ്റകൃത്യമായതിനാൽ കേസ് പബ്ലിക് പ്രാസോക്യൂഷന് കൈമാറി.

TAGS :

Next Story