Quantcast

24 മണിക്കൂറിനിടെ കുവൈത്തിലേക്ക് 20 മിസൈലുകൾ; 13 എണ്ണം നശിപ്പിച്ചു

7 എണ്ണം അപകടമില്ലാതെ താഴെ വീണു

MediaOne Logo

Web Desk

  • Published:

    25 March 2026 10:21 PM IST

A total of 20 ballistic missiles entered Kuwaiti airspace in the past 24 hours, the Ministry of Defense said.
X

കുവൈത്ത് സിറ്റി: കഴിഞ്ഞ 24 മണിക്കൂറിനിടെ കുവൈത്ത് വ്യോമാതിർത്തിയിലേക്ക് ആകെ 20 ബാലിസ്റ്റിക് മിസൈലുകൾ എത്തിയതായി പ്രതിരോധ മന്ത്രാലയം. അവയിൽ 13 എണ്ണം സായുധ സേന തടഞ്ഞു നശിപ്പിച്ചതായി മന്ത്രാലയത്തിന്റെ വക്താവ് കേണൽ സഊദ് അബ്ദുൽ അസീസ് അൽ അത്‌വാൻ പ്രസ്താവനയിൽ പറഞ്ഞു. 7 മിസൈലുകൾ ഒരു അപകടവും ഉണ്ടാക്കാതെ ഭീഷണി മേഖലക്ക് പുറത്ത് വീണതായും അറിയിച്ചു.

കൂടാതെ, 9 ഡ്രോണുകൾ കണ്ടെത്തിയതായും അവയിൽ 6 എണ്ണം നശിപ്പിച്ചതായും വ്യക്തമാക്കി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളിൽ ഒന്നിനെ ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകൾ ആക്രമണം അഴിച്ചുവിട്ടു, ഇത് തീപിടിത്തമുണ്ടാക്കിയതായും ആളുകൾക്ക് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. ഒരു ഡ്രോൺ ഭീഷണി മേഖലക്ക് പുറത്ത് വീണു. അതേസമയം, പ്രധാന മേഖലകളിലേക്കെത്തിയ ആറ് ഡ്രോണുകൾ നാഷണൽ ഗാർഡ് നശിപ്പിച്ചു.

TAGS :

Next Story