Quantcast

കുവൈത്തിലെ ഫർവാനിയയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു

തീപിടിത്തത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

MediaOne Logo

Web Desk

  • Published:

    6 July 2024 11:07 PM IST

A woman died in a building fire in Farwaniya, Kuwait
X

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫർവാനിയയിൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ അത്യാഹിത വിഭാഗത്തിന് കൈമാറി. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. അഗ്‌നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. ജനറൽ ഫയർഫോഴ്സ് ആക്ടിംഗ് മേധാവി മേജർ ജനറൽ ഖാലിദ് അബ്ദുല്ല ഫഹദ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഫ്‌ലാറ്റിലെ മുകൾ നിലകളിൽ ഒന്നിലെ അപ്പാർട്ട്‌മെന്റിലാണ് തീപിടിച്ചത്. അപകടകാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story