Quantcast

പുതിയ കുവൈത്ത് പ്രധാനമന്ത്രി ധനകാര്യ രംഗത്തും ഭരണകാര്യങ്ങളിലും വിദഗ്ധൻ

യു.എസിലെ ഇല്ലിനോയിസ് സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് (ബാങ്കിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്) ബിരുദം

MediaOne Logo

Web Desk

  • Published:

    16 April 2024 6:08 AM GMT

Prime minister of Kuwait, Ahmed Abdullah Al-Ahmad Assabah, has a bachelors degree in business administration and finance (banking and investment).
X

കുവൈത്ത് സിറ്റി: ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽഅഹമ്മദ് അസ്സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ച് അമീർ ഷെയ്ഖ് മിശ്അൽ അഹ്‌മദ് ജാബിർ അസ്സബാഹ് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ധനകാര്യ രംഗത്തും ഭരണകാര്യങ്ങളിലുമാണ് വിദഗ്ധനാണ് പുതിയ പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ്.



കുവൈത്ത് പ്രധാനമന്ത്രിയെ കുറിച്ചുള്ള വിശദവിവരങ്ങൾ:

  • ജനനം : 1952
  • പ്രാഥമിക പഠനം ഷർഖിയ സ്‌കൂളിലും തുടർപഠനം ലെബനനിലെ അമേരിക്കൻ സ്‌കൂളിലും
  • 1976ൽ യു.എസിലെ ഇല്ലിനോയിസ് സർവകലാശാലയിൽനിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് (ബാങ്കിംഗ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്) ബിരുദം
  • 1978 വരെ കുവൈത്ത് ഫിനാൻസ് സെന്ററിലും 1987 വരെ സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിലും സേവനം ചെയ്തു
  • 1987-1998 കാലയളവിൽ ബർഗൻ ബാങ്ക് ബോർഡ് ചെയർമാനായി
  • 1999 ജൂലൈയിൽ ധനകാര്യ-വാർത്താവിനിമയ മന്ത്രിയായി
  • 2001 ജൂലൈ 14ന് വാർത്താവിനിമയ മന്ത്രി പദവി വഹിച്ചു
  • 2003 ജൂലൈ 14ന് വാർത്താവിനിമയ-ആസൂത്രണ മന്ത്രിയും ഭരണകാര്യ സഹമന്ത്രിയുമായി
  • 2005 ജൂൺ 15ന് വാർത്താവിനിമയ-ആരോഗ്യ വകുപ്പ് മന്ത്രിയായി
  • 2009 ഫെബ്രുവരി ഒമ്പതിന് എണ്ണ വകുപ്പ് മന്ത്രിയായി
  • 2009 മെയ് 29ന് എണ്ണ- വാർത്താവിനിമയ വകുപ്പ് മന്ത്രിയായി
  • 2021 സെപ്തംബർ 20ന് കിരീടാവകാശിയുടെ ദിവാൻ തലവനായി.
TAGS :

Next Story