Quantcast

കുവൈത്തില്‍ പാര്‍സല്‍ വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് എയര്‍ കസ്റ്റംസ് പിടികൂടി

900 ലിറിക്ക ഗുളികകളും ഒരു കിലോ മയക്കുമരുന്നും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2022-12-20 18:49:42.0

Published:

20 Dec 2022 11:40 PM IST

കുവൈത്തില്‍ പാര്‍സല്‍ വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് എയര്‍ കസ്റ്റംസ് പിടികൂടി
X

കുവൈത്ത് സിറ്റി: പാര്‍സല്‍ വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് എയര്‍ കസ്റ്റംസ് പിടികൂടി. 900 ലിറിക്ക ഗുളികകളും ഒരു കിലോ മയക്കുമരുന്നും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം മയക്കുമരുന്നുനെതിരെ ശക്തമായ പരിശോധനയാണ് സുരക്ഷാ അധികൃതരുടെ നേതൃത്വത്തില്‍ നടക്കുന്നത്. മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം ക്യാമ്പയിന്‍ ശക്തമാക്കി. വിവിധ എൻ.ജി.ഒകളുടെ സഹകരണത്തോടെ നിരവധി പ്രദർശനങ്ങളാണ് മാളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്നത്.

TAGS :

Next Story