Quantcast

കുവൈത്ത് പ്രവാസികളെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്

കഴിഞ്ഞ മാസമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 2 വിമാന സർവീസ് ഉണ്ടായിരുന്നത് ഒന്നാക്കി കുറച്ചത്

MediaOne Logo

Web Desk

  • Updated:

    2023-02-08 16:55:56.0

Published:

8 Feb 2023 10:24 PM IST

Air India Express, Kuwait
X

കുവൈത്ത് സിറ്റി: പ്രവാസികളെ ദുരിതത്തിലാക്കി എയർ ഇന്ത്യ എക്സ്പ്രസ്. വെള്ളി, തിങ്കൾ ദിവസങ്ങളിലെ ഷെഡ്യൂളുകളാണ് പൂർണമായും എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. ഫെബ്രുവരി 10 ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കും, കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കുമുള്ള വിമാനവും ഫെബ്രുവരി 13 ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും, തിരിച്ച് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുമുള്ള ഷെഡ്യൂളുകളുമാണ് റദ്ദാക്കിയത്. രണ്ടിടങ്ങളിലേക്കുമായി നാല് ഷെഡ്യൂളുകൾ റദ്ദാക്കിയയോടെ ഈ ദിവസങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നവർ പ്രയാസത്തിലായി.

അതേസമയം ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മറ്റൊരു ദിവസത്തേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റാമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര റദ്ദാക്കി മറ്റു വിമാനങ്ങളെ ആശ്രയിക്കുന്നവർക്ക് ടിക്കറ്റ് നിരക്ക് തിരികെ നൽകുമെന്നും അറിയിച്ചു. വിമാനം റദ്ദാക്കിയ കാര്യം യാത്രക്കാരെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ 2 വിമാന സർവീസ് ഉണ്ടായിരുന്നത് ഒന്നാക്കി കുറച്ചത്.

TAGS :

Next Story