വ്യോമപാത സാധാരണ നിലയിലേക്ക്; കുവൈത്ത് വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുന്നു
ഞായറാഴ്ച മുതൽ ടി-4, ടി-5 ടെർമിനലുകളിൽ നിന്ന് സർവീസുകൾ തുടങ്ങും

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നു. ഞായറാഴ്ച മുതൽ ടി-4, ടി-5 ടെർമിനലുകളിൽ നിന്ന് സർവീസുകൾ തുടങ്ങും. യു.എസ്, ഇസ്രായേൽ-ഇറാൻ സംഘർഷത്തിന് പിറകെ ഫെബ്രുവരി 28നാണ് കുവൈത്ത് വ്യോമപാത അടച്ചിട്ടത്.
കുവൈത്ത് എയർവേസ്, ജസീറ എയർവേസ് വിമാനങ്ങളാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് തുടക്ക സർവീസുകൾ പ്രഖ്യാപിച്ചത്. കുവൈത്ത് എയർവേസ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ മൂന്നു സർവീസുകളും, ജസീറ എയർവേസ് കൊച്ചിയിലേക്കുമാണ് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
കുവൈത്തിനെതിരായ ആക്രമണങ്ങളെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിരുന്നു. സഥിതിഗതികൾ ശാന്തമായതോടെ വ്യാഴാഴാഴ്ച രാത്രിയാണ് വ്യോമപാതയും വിമാനത്താവളവും തുറക്കുന്നതായി കുവൈത്ത് സിവിൽ ഏവിയേഷൻ പ്രഖ്യാപിച്ചത്. കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള മറ്റു വിമാനങ്ങൾ വൈകാതെ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനത്താവളം അടച്ചതോടെ സൗദിയിലെ ദമ്മാം,ഖൈസുമ വിമാനത്താവളങ്ങള്‍ വഴിയാണ് കുവൈത്തിലെ യാത്രക്കാർ.
Adjust Story Font
16

