ഇനി ചൂട് കൂടും; ഏപ്രിൽ 3 മുതൽ കുവൈത്തിൽ അൽ ദർആൻ സീസൺ
പൊടിപടലങ്ങളും കാലാവസ്ഥ വ്യത്യാസങ്ങളും മൂലം ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ അൽ ദർആൻ സീസൺ ആരംഭിക്കുന്നതായി അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഏപ്രിൽ 3 മുതൽ ആരംഭിക്കുന്ന ഈ സീസണിൽ താപനില ക്രമേണ ഉയരുമെന്ന് വ്യക്തമാക്കി. കാലാവസ്ഥ അസ്ഥിരമാകുകയും കാറ്റിന്റെ ദിശയിലും വേഗതയിലും മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യും.
സീസണിൽ പൊടിപടലങ്ങളും കാലാവസ്ഥ വ്യത്യാസങ്ങളും മൂലം ആരോഗ്യ പ്രശ്‌നങ്ങൾ വർധിക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. രാജ്യത്തെ കൃഷി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാന കാലഘട്ടമാണ് അൽദർആൻ സീസണെന്നും അധികൃതർ അറിയിച്ചു. രാത്രിയിൽ തണുപ്പും പകൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥ തുടരുമെന്നും വ്യക്തമാക്കി. മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ കാരണം ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Next Story
Adjust Story Font
16

