Quantcast

ലഹരി വിരുദ്ധ ബോധവൽക്കരണം; ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പ്രത്യേക പ്രദർശനം

'മയക്കുമരുന്നിനെതിരെയുള്ള സര്‍ക്കാരിന്‍റെ പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണം'

MediaOne Logo

Web Desk

  • Updated:

    2022-11-25 17:14:45.0

Published:

25 Nov 2022 5:09 PM GMT

ലഹരി വിരുദ്ധ ബോധവൽക്കരണം; ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ പ്രത്യേക പ്രദർശനം
X

കുവൈത്ത്: കുവൈത്തിൽ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിൻറെ നേതൃത്വത്തിൽ സൂഖ് ഷാർഖിൽ പ്രത്യേക പ്രദർശനം ആരംഭിച്ചു. രാജ്യത്തെ മയക്കുമരുന്ന് കള്ളക്കടത്തുകാരെയും വിപണനം ചെയ്യുന്നവരെയും ശക്തമായി നേരിടുമെന്നും സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതായും പ്രദർശനം ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹിദ് അൽ കന്ദരി പറഞ്ഞു.

മയക്കുമരുന്നിനെതിരെയുള്ള സർക്കാരിൻറെ പോരാട്ടത്തിൽ ഓരോ വ്യക്തിയും പങ്കാളികളാകേണ്ടതുണ്ട് . മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആസക്തിയുള്ളവരുമായ കുട്ടികളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. കുട്ടികളെ സംബന്ധിച്ച് മാതാപിതാക്കളിൽ നിന്ന് പരാതി ലഭിച്ചാൽ ക്രിമിനൽ കേസുകൾ എടുക്കുന്നതിനു പകരം ചികിത്സയും പുനരധിവാസത്തിനുമാണ് മന്ത്രാലയം പ്രാധാന്യം കൊടുക്കുന്നതെന്ന് മേജർ ജനറൽ തൗഹീദ് അൽ കന്ദരി പറഞ്ഞു.

അടുത്തകാലത്തായി രാജ്യത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ. കഴിഞ്ഞ മാസങ്ങളിൽ കിലോ കണക്കിന് വരുന്ന മയക്കുമരുന്നാണ് വിവിധയിടങ്ങളിൽ നിന്നായി ഡ്രഗ് കൺട്രോൾ വിഭാഗവും കസ്റ്റംസും പിടികൂടിയത്. ലഹരി ഒഴുക്കിന് തടയിടാൻ കൂടുതൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് മേജർ ജനറൽ അൽ കന്ദരി പറഞ്ഞു. പ്രദർശനത്തിൻറെ ഭാഗമായി വിദ്യാഭ്യാസ പ്രദർശനങ്ങൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും.

TAGS :

Next Story