സ്മാർട്ട്‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവലുമായി കല കുവൈത്ത് ഫിലിം സൊസൈറ്റി
5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക

കുവൈത്ത് സിറ്റി: കല കുവൈത്ത് ഫിലിം സൊസൈറ്റി അഞ്ചാമത് സ്മാർട്ട്‌ഫോൺ മൈക്രോ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. മൈക്രോ ഫിലിം ഫെസ്റ്റിവൽ 2023 ജനുവരി 13ന് നടക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള, ഇന്ത്യൻ ഭാഷകളിൽ തയ്യാറാക്കിയ ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക.
മലയാളമല്ലാത്ത മറ്റ് ഭാഷകളിലുള്ള ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ നിര്‍ബന്ധമാണ്, മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ നവംബർ 11ന് മുൻപായി കല വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം. പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ചിത്രങ്ങളാണു ഫെസ്റ്റിവലിൽ മത്സരത്തിനു പരിഗണിക്കുന്നത്.
Next Story
Adjust Story Font
16

