Quantcast

അറബ് ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയിൽ കുവൈത്തിലെ ബാങ്കുകളും

കുവൈത്തിൽ നിന്നും ഏഴ് ബാങ്കുകൾ പട്ടികയിൽ ഇടം നേടി. കുവൈറ്റ് ഫിനാൻസ് ഹൗസിന് അഞ്ചാം സ്ഥാനം

MediaOne Logo

Web Desk

  • Updated:

    2023-04-11 19:00:43.0

Published:

12 April 2023 12:27 AM IST

Banks in Kuwait are among the best banks in the Arab world
X

അറബ് ലോകത്തെ മികച്ച ബാങ്കുകളുടെ പട്ടികയിൽ കുവൈത്തിലെ ബാങ്കുകളും. ഫോർബ്‌സ് മിഡിൽ ഈസ്റ്റ് പുറത്തിറക്കിയ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയിൽ കുവൈത്തിൽ നിന്നും ഏഴ് ബാങ്കുകളാണ് ഇടം പിടിച്ചത്.

ഫോർബ്‌സ് മിഡിൽ ഈസ്റ്റ് മാസികയാണ് പട്ടിക പുറത്തിറക്കിയത്. 37.5 ബില്യൺ ഡോളർ വിപണി മൂല്യമുള്ള കുവൈറ്റ് ഫിനാൻസ് ഹൗസ് പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി. 26 ബില്യൺ ഡോളറുമായി നാഷണൽ ബാങ്ക് ആറാം സ്ഥാനത്തും, 3 ബില്യൺ ഡോളർ വിപണി മൂല്യവുമായി കൊമേഴ്‌സ്യൽ ബാങ്ക് 33-ാം സ്ഥാനത്തുമാണ്.

ഗൾഫ് ബാങ്ക് ,ബുർഗാൻ ബാങ്ക്, അൽ-അഹ്ലി ബാങ്ക് , വർബ ബാങ്ക് എന്നിവയാണ് പട്ടികയിൽ സ്ഥാനം പിടിച്ച മറ്റ് ബാങ്കുകൾ.. സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയെത്തുടർന്ന് ആഗോള ബാങ്കിംഗ് മേഖലയിൽ പ്രതിസന്ധിയുണ്ടെങ്കിലും ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിൽ ഇസ്ലാമിക് ഫിനാൻസ് അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്. പട്ടികയിൽ ഏറ്റവും കൂടുതൽ ബാങ്കുകളുള്ളത് സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നുമാണ് .75 ബില്യൺ ഡോളറിന്റെ വിപണി മൂലധനവുമായി സൗദി അൽ-റാജ്ഹി ബാങ്കും ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ നാഷണൽ ബാങ്ക് ഓഫ് സൗദി അറേബ്യ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി .


TAGS :

Next Story