കുവൈത്തിൽ 4148 പേർക്ക് കോവിഡ്; 4991 പേർക്ക് രോഗമുക്തി

നൂറിൽ താഴെ ആളുകളാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-22 18:13:44.0

Published:

22 Jan 2022 6:13 PM GMT

കുവൈത്തിൽ 4148 പേർക്ക് കോവിഡ്; 4991 പേർക്ക് രോഗമുക്തി
X

കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 4991 പേർക്ക് കോവിഡ് ഭേദമായി, 4148 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 5000ത്തിന് മുകളിൽ എത്തിയ പ്രതിദിന കേസുകൾ കുറഞ്ഞുവരുന്നതും രോഗമുക്തി നിരക്ക് കൂടിവരുന്നതും ആശ്വാസം പകരുന്നുണ്ട്. ആകെ രോഗികളുടെ എണ്ണം 44,494 ആയി കുറഞ്ഞിട്ടുണ്ട്. 15.5 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്.

നൂറിൽ താഴെ ആളുകളാണ് ആശുപത്രികളിൽചികിത്സയിൽ കഴിയുന്നത്. 58 പേരുടെ നില ഗുരുതരമാണ്. ഇന്ന് രണ്ടു മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണ സംഖ്യ 2485 ആയി. രോഗ്യവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പനി, ചുമ, ശ്വാസതടസം പോലുള്ള ലക്ഷണങ്ങൾ ഉള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.

Covid for 4148 in Kuwait; 4991 people were cured, today,

TAGS :

Next Story