Quantcast

കുവൈത്തിൽ 41 കിലോ ലിറിക്ക പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    18 Aug 2022 12:14 PM GMT

കുവൈത്തിൽ 41 കിലോ ലിറിക്ക പിടിച്ചെടുത്തു
X

കുവൈത്തിൽ എയർ കസ്റ്റംസിന്റെ നേതൃത്വത്തിൽ നിയന്ത്രിത മരുന്നായ 41 കിലോ ലിറിക്ക പിടിച്ചെടുത്തു. ഭക്ഷ്യസാധനങ്ങൾ പാക്ക്‌ചെയ്യുന്ന ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇത്രയും അളവിൽ പൗഡർ രൂപത്തിലുള്ള ലിറിക്ക കണ്ടെത്തിയതെന്ന് കുവൈത്ത് കസ്റ്റംസ് ഉദ്യോഗസ്ഥനായ സുലൈമാൻ അൽ ഫഹദ് അറിയിച്ചു.

രാജ്യാതിർത്തികളിലെല്ലാം കുവൈത്ത് കസ്റ്റംസ് തികഞ്ഞ ജാഗ്രതയാണ് പുലർത്തുന്നത്. രാജ്യത്തിന്റെ സുരക്ഷ നിലനിർത്തുന്നതിനായി കയറ്റുമതി ചെയ്യുന്നതും ഇറക്കുമതി ചെയ്യുന്നതുമായ മുഴുവൻ ചരക്കുനീക്കങ്ങളും തങ്ങളുടെ അതീവ ശ്രദ്ധയോടെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വകുപ്പുകളുടേയും സഹകരണം ഇതിനാവശ്യമാണമെന്നും അദ്ദേഹം പറഞ്ഞു.

അതീവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന ലിറിക്കയുടെ ഉപയോഗം ലോകത്തെ നിരവധി രാജ്യങ്ങളിൽ നിയന്ത്രിച്ചിട്ടുണ്ട്. ചികിത്സാവശ്യങ്ങൾക്ക് മാത്രമാണ് സർക്കാരുകൾ പ്രത്യേക നിയന്ത്രണളോടെ ഈ മരുന്ന് ഉപയോഗിക്കാൻ അനുമതി നൽകുന്നത്.

TAGS :

Next Story