Quantcast

കുവൈത്തിൽ നിന്ന് വിമാനസർവീസുകൾ വേണമെന്ന് ആവശ്യം; കേന്ദ്ര ഇടപെടൽ തേടി കെഎംസിസി

സീസൺ സമയമായാൽ പ്രവാസികളെ പിഴിയാൻ മത്സരിക്കുകയാണ് എല്ലാ വിമാനക്കമ്പനിയും. വിഷയത്തിൽ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ.കെ.എം.എ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    13 Jun 2023 6:17 PM GMT

കുവൈത്തിൽ നിന്ന് വിമാനസർവീസുകൾ വേണമെന്ന് ആവശ്യം; കേന്ദ്ര ഇടപെടൽ തേടി കെഎംസിസി
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്നും നാട്ടിലേക്ക് ആവശ്യത്തിന് വിമാനങ്ങൾ ഏർപ്പെടുത്താനും, ടിക്കറ്റ് നിരക്ക് സ്ഥിരമായി നിലനിർത്താനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ ഇടപെടണമെന്ന് കെ.കെ.എം.എ ആവശ്യപ്പെട്ടു. സീസൺ സമയമായാൽ പ്രവാസികളെ പിഴിയാൻ മത്സരിക്കുകയാണ് എല്ലാ വിമാനക്കമ്പനിയും.കുവൈത്തിൽനിന്നും കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവിസ് നിലച്ചിട്ട് ഒരുമാസം കഴിഞ്ഞു.

ഉയര്‍ന്ന നിരക്ക് നല്‍കിയിട്ട് പോലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് നിലവിലുള്ളത് . വിഷയത്തിൽ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കണമെന്നും കെ.കെ.എം.എ വ്യക്തമാക്കി.

TAGS :

Next Story