Quantcast

കുവൈത്തിൽ മയക്ക്‌ മരുന്ന് ഉപയോഗത്തിനെതിരെ പ്രദർശനം

വിവിധ എൻ.ജി.ഒ കളുടെ സഹകരണത്തോടെ അവന്യൂസ് മാളിലാണ് എന്ന പേരിൽ പ്രദർശനം ഒരുക്കിയത്

MediaOne Logo

Web Desk

  • Updated:

    2022-08-24 19:38:23.0

Published:

25 Aug 2022 12:57 AM IST

കുവൈത്തിൽ മയക്ക്‌ മരുന്ന് ഉപയോഗത്തിനെതിരെ പ്രദർശനം
X

കുവൈത്തിൽ മയക്ക്‌ മരുന്ന് ഉപയോഗത്തിനെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രദർശനം ആരംഭിച്ചു വിവിധ എൻജിഒകളുടെ സഹകരണത്തോടെ അവന്യൂസ് മാളിലാണ് 'CLOSER THAN YOU THINK' എന്ന പേരിൽ പ്രദർശനം ഒരുക്കിയത് . തിങ്കളാഴ്ച ആരംഭിച്ച പ്രദർശനം വ്യാഴാഴ്ച സമാപിക്കും.

മയക്കുമരുന്ന് വിഷയത്തിൽ സാമൂഹിക അവബോധം പ്രചരിപ്പിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതായി പ്രദർശനം ഉദ്ഘാടനം ചെയ്ത ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ജനറൽ മേജർ ജനറൽ തൗഹിദ് അൽ-കന്ദരി പറഞ്ഞു. കാർട്ടൂൺ സൊസൈറ്റിക്ക് കീഴിലെ ഒരു കൂട്ടം കലാകാരന്മാർ കാരിക്കേച്ചറുകളിലൂടെ മയക്കു മരുന്ന് എന്ന സാമൂഹ്യ വിപത്തിനെതിരെ പ്രതിരോധം തീർക്കുകയാണ് പ്രദര്ശനത്തിൽ. 60 ഓളം പെയിന്റിംഗുകളുമായി 25-ലധികം കലാകാരന്മാരാണ് പ്രദർശനത്തിൽ പങ്കാളികളായത്.

ഒരു ക്രിമിനൽ കുറ്റമായി കരുതി മറച്ചു വെക്കാതെ മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ആസക്തിയുള്ളവരുമായ കുട്ടികളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് തൗഹീദ് അൽ കന്ദരി മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. അടുത്തകാലത്തായി രാജ്യത്ത് മയക്ക് മരുന്ന് ഉപയോഗവും വിപണനവും ഗണ്യമായി വർധിച്ചതായാണ് കണക്കുകൾ. ആഗസ്റ്റ് മാസത്തിൽ മാത്രം 500 കിലോഗ്രാം വരുന്ന മയക്ക്‌ മരുന്നാണ് വിവിധ യിടങ്ങളിൽ നിന്നായി ഡ്രഗ് കൺട്രോൾ വിഭാഗവും കസ്റ്റംസും പിടികൂടിയത്. മയക്കു മരുന്നിനു അടിമകളായ കുട്ടികളെ സംബന്ധിച്ച്‌ മാതാപിതാക്കളിൽ നിന്ന് പരാതി ലഭിച്ചാൽ ക്രിമിനൽ കേസുകൾ എടുക്കുന്നതിനു പകരം ചികിൽസയും പുനരധിവാസവും ഉറപ്പാക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

TAGS :

Next Story