കുവൈത്തിൽ വെച്ച് പാസ്പോർട്ട് നഷ്ടപ്പെട്ടോ? പേടിക്കേണ്ട; സഹ്ൽ ആപ്പ് വഴി പ്രവാസികൾക്ക് ലോസ് സർട്ടിഫിക്കറ്റ് നേടാൻ സൗകര്യം
പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം റിപ്പോർട്ട് ചെയ്യാനുമാകും

കുവൈത്ത് സിറ്റി: കുവൈത്തിൽ വെച്ച് പാസ്പോർട്ട് നഷ്ടപ്പെടുന്ന പ്രവാസികൾ ഇനി പേടിക്കേണ്ട. സഹ്ൽ ആപ്പ് വഴി പ്രവാസികൾക്ക് 'Certificate of Loss of Passport' (പാസ്പോർട്ട് നഷ്ടപ്പെട്ടതായുള്ള സാക്ഷ്യപത്രം) നേടാം. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പുതിയ ഇലക്ട്രോണിക് സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ പ്രവാസികൾക്ക് തങ്ങളുടെ പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം റിപ്പോർട്ട് ചെയ്യാനും, അത് നഷ്ടപ്പെട്ടതായി സാക്ഷ്യപ്പെടുത്തുന്ന രേഖ (Certificate of Loss of Passport) ഓൺലൈനായി നേടാനും സാധിക്കും. 'സഹ്ൽ' ആപ്പിന്റെ ഔദ്യോഗിക അക്കൗണ്ട് വഴിയാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
സഹ്ൽ ആപ്പിലെ 'സുരക്ഷാ സേവനങ്ങൾ' (Security Services) എന്ന വിഭാഗത്തിന് കീഴിലാണ് സേവനം ലഭിക്കുക. പാസ്പോർട്ട് നഷ്ടപ്പെട്ട വിവരം ഇലക്ട്രോണിക്കായി റിപ്പോർട്ട് ചെയ്യാനും ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കാനാവശ്യമായ ഔദ്യോഗിക സാക്ഷ്യപത്രം നേടാനും ഈ സേവനം സഹായിക്കും. സർക്കാർ സേവനങ്ങൾക്കായുള്ള ഏകീകൃത ഇലക്ട്രോണിക് ആപ്ലിക്കേഷനാണ് 'സഹ്ൽ' ആപ്പ് വഴി നടപടിക്രമങ്ങൾ ഡിജിറ്റലായി പൂർത്തിയാക്കാൻ സാധിക്കും.
Adjust Story Font
16

