Quantcast

ജീവനക്കാര്‍ക്ക് വേണ്ടി വ്യാജ വിരലടയാളം; മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു

MediaOne Logo

Web Desk

  • Published:

    16 Jun 2023 7:48 AM IST

Fake fingerprints for employees
X

കുവൈത്തിലെ ജഹ്റ ആശുപത്രിയില്‍ ആരോഗ്യ ജീവനക്കാര്‍ക്ക് വേണ്ടി വ്യാജ വിരലടയാളം രേഖപ്പെടുത്തിയ മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു.

സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഇവര്‍ ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി വിരലടയാളം പതിക്കുകയായിരുന്നു.

വ്യാജ വിരലടയാളം പതിക്കുന്നതിനായി 10 ദിനാറായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്. പ്രതികളിൽ നിന്ന് ജീവനക്കാരുടെ 40 സിലിക്കൺ വിരലടയാളങ്ങൾ അധികൃതർ കണ്ടെടുത്തു.

സിലിക്കൺ വിരലടയാളം പിടിച്ചെടുത്ത ജീവനക്കാരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് സൂചന. സംശയിക്കുന്ന എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. അറസ്റ്റു ചെയ്ത പ്രതികളെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

TAGS :

Next Story