Quantcast

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളിക്ക് യാത്രയയപ്പ് നൽകി

MediaOne Logo

Web Desk

  • Published:

    27 July 2023 1:49 PM GMT

പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മലയാളിക്ക് യാത്രയയപ്പ് നൽകി
X

കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന വി.ടി സലീമിന് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി.

ഫഹാഹീൽ യൂനിറ്റി സെന്ററിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ കെ.ഐ.ജി പ്രസിഡന്‍റ് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു.

കെ. അബ്‌ദുറഹ്‌മാൻ, ഫിറോസ് ഹമീദ്, കെ.വി മുഹമ്മദ് ഫൈസൽ, റസീന, അൻവർ ഷാജി, സി.കെ മനാഫ് എന്നിവര്‍ സംസാരിച്ചു. 35 വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ സലിം നാട്ടിലേക്ക് പോകുന്നത്.

TAGS :

Next Story