രണ്ട് വയസ്സുകാരനെ വാഷിങ് മെഷീനിലിട്ട് കൊലപ്പെടുത്തി; കുവൈത്തിൽ വീട്ടുജോലിക്കാരിക്ക് വധശിക്ഷ
കഴിഞ്ഞ വർഷം ഡിസംബറിലാണ് ദാരുണമായ സംഭവം നടന്നത്

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ട് വയസ്സുകാരനെ വാഷിംഗ് മെഷീനിലിട്ട് കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പിനോ വീട്ടുജോലിക്കാരിക്ക് വധശിക്ഷ. കൗൺസിലർ ഖാലിദ് അൽ ഒമാറയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ നിലവിളി കേട്ട് രക്ഷിതാക്കൾ ഓടിയെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ പ്രതി കുറ്റം നിഷേധിച്ചുവെങ്കിലും, തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച ശേഷം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് കോടതി കണ്ടെത്തി. സമൂഹത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്ന ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Next Story
Adjust Story Font
16

