കുവൈത്തിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഫിലിപ്പീൻസ് തൊഴിലാളികളുടെ യാത്ര നിർത്തിവയ്ക്കില്ല: ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി
ഫിലിപ്പീനോ വീട്ടുവേലക്കാരി കൊല ചെയ്യപ്പെട്ട സംഭവത്തിൽ കുവൈത്ത് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു

കുവൈത്തിൽ ജോലി ചെയ്യാൻ ഉദ്ദേശിക്കുന്ന ഫിലിപ്പീൻസ് തൊഴിലാളികളുടെ യാത്ര നിർത്തിവയ്ക്കില്ലെന്ന് ഫിലിപ്പീൻസ് മൈഗ്രന്റ് വർക്കേഴ്സ് സെക്രട്ടറി സൂസൻ ഒപ്ലെ. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുള്ള അൽ ജാബർ അസ്സബാഹും, ഫിലിപ്പീൻസ് ചാർജ് ഡി അഫയേഴ്സ് ജോസ് കബ്രേരയും തമ്മിൽ കൂടിക്കാഴ്ച നടത്തി.
ഫിലിപ്പീനോ വീട്ടുവേലക്കാരി കൊല ചെയ്യപ്പെട്ട സംഭവത്തിൽ കുവൈത്ത് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകിയ വിദേശകാര്യ മന്ത്രി ശൈഖ് സലീം കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തോടും ഫിലിപ്പീൻസ് സർക്കാരിനോടും അഗാധമായ അനുശോചനം അറിയിച്ചു.നേരത്തെ ജുലേബി റാണാരയുടെ ദാരുണമായ കൊലപാതകത്തെ തുടര്‍ന്ന് ഫിലിപ്പൈന്‍സ് തൊഴിലാളികളെ കുവൈത്തിലേക്ക് അയക്കുന്നത് നിർത്തിവെക്കുവാൻ ഫിലിപ്പീൻസ് കോൺഗ്രസിൽ പാര്‍ലിമെന്റ് അംഗങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു.
രാജ്യത്തെ നിയമങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും വ്യവസ്ഥകൾ പ്രകാരം എല്ലാ പ്രവാസി തൊഴിലാളികളുടെയും സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുമെന്ന് മന്ത്രി ശൈഖ് സലീം ഉറപ്പുനൽകി. ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ ഇത്തരം പ്രവൃത്തികള്‍ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഞായറാഴ്ചയാണ് സാൽമി മരുഭൂമിയിൽ നിന്ന് 35 കാരിയായ ജുലേബി റണാരയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടര്‍ന്ന് തൊഴിലുടമയുടെ 17 വയസ്സുള്ള മകനെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു. വീട്ടുജോലിക്കാർ ഉൾപ്പെടെ ഏകദേശം 268,000 ഫിലിപ്പീൻസുകാർ നിലവിൽ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
Adjust Story Font
16

