Quantcast

സുബിയ പവർ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി

സംഭവത്തിൽ ആർക്കും പരിക്കില്ല

MediaOne Logo

Web Desk

  • Published:

    9 March 2026 10:28 PM IST

സുബിയ പവർ പ്ലാന്റിലെ തീപിടുത്തം നിയന്ത്രണവിധേയമാക്കി
X

കുവൈത്ത് സിറ്റി: കുവൈത്തിലെ സുബിയ പവർ ആൻഡ് വാട്ടർ ഡിസ്റ്റിലേഷൻ പ്ലാന്റിലെ ഒരു ഇന്ധന ടാങ്കിൽ ഇന്ന് രാവിലെ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി. ഡ്രോൺ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

വൈദ്യുതി, ജല ഉൽപാദന സംവിധാനങ്ങൾ സാധാരണ നിലയിൽ തുടരുന്നതായും മന്ത്രാലയം അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിച്ച് ജാഗ്രത പുലർത്തണമെന്നും അധികൃതർ വീണ്ടും അഭ്യർഥിച്ചു.

TAGS :

Next Story