Quantcast

റോഡ് സുരക്ഷാ സന്ദേശവുമായി കുവൈത്തിൽ ഗൾഫ് ട്രാഫിക് വാരാചരണത്തിന് തുടക്കം

MediaOne Logo

Web Desk

  • Published:

    8 May 2026 10:35 PM IST

റോഡ് സുരക്ഷാ സന്ദേശവുമായി കുവൈത്തിൽ ഗൾഫ് ട്രാഫിക് വാരാചരണത്തിന് തുടക്കം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗൾഫ് ട്രാഫിക് വാരാചരണത്തിന് തുടക്കമായി. 'സുരക്ഷിതമായി ക്രോസ് ചെയ്യുക' എന്ന മുദ്രാവാക്യവുമായി റോഡ് സുരക്ഷയെക്കുറിച്ചുള്ള ആശയങ്ങൾ സമൂഹത്തിൽ കൂടുതൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനറൽ ട്രാഫിക് വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത്. നിലവിൽ ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങളിലും ജനങ്ങൾക്കിടയിൽ വലിയ തോതിലുള്ള അവബോധം രൂപപ്പെട്ടിട്ടുണ്ടെന്നും, ഇത് കൂടുതൽ പേരിലേക്ക് എത്തിക്കാനാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അധികൃതർ വ്യക്തമാക്കി.

റോഡ് അപകടങ്ങൾ കുറച്ച് സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാൻ വിവിധ വിഭാഗങ്ങൾക്കായി പ്രത്യേക പരിശീലന പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ട്രാഫിക് സിഗ്‌നലുകളും നിശ്ചിത ക്രോസിംഗ് സംവിധാനങ്ങളും കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിപുലമായ ബോധവൽക്കരണമാണ് നടക്കുന്നത്. കുട്ടികളിൽ ട്രാഫിക് അച്ചടക്കവും റോഡ് മര്യാദയും വളർത്തുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് ഓർമ്മിപ്പിച്ച ട്രാഫിക് വകുപ്പ്, ഗതാഗത സുരക്ഷ ഉറപ്പാക്കാൻ പൊതുജനങ്ങളുടെ പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.

TAGS :

Next Story