Quantcast

കുവൈത്തിൽ നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോയാൽ കനത്ത ശിക്ഷ

അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് കഴിഞ്ഞ ദിവസം പിടിയിലായത് മൂന്ന് പ്രവാസികൾ

MediaOne Logo

Web Desk

  • Published:

    18 May 2026 5:50 PM IST

Three arrested in North Sharqia for theft at expatriate workers home
X

കുവൈത്ത് സിറ്റി: കുവൈത്തിൽ നിയമവിരുദ്ധമായി വാഹനത്തിൽ യാത്രക്കാരെ കൊണ്ടുപോയാൽ കനത്ത ശിക്ഷ. പെർമിറ്റ് ഇല്ലാതെ വാഹനത്തിൽ യാത്രക്കാരെ കൊണ്ടുപോയാൽ 150 ദിനാർ പിഴ ഈടാക്കും. കേസ് കോടതിയിൽ എത്തിയാൽ ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവ് നേരിടേണ്ടി. 600 മുതൽ 1,000 ദിനാർ വരെ പിഴയും ലഭിക്കും. അല്ലെങ്കിൽ രണ്ട് ശിക്ഷകളും നേരിടേണ്ടി വരും.

അനധികൃതമായി യാത്രക്കാരെ കയറ്റിയതിന് മൂന്ന് പ്രവാസികളെയാണ് കഴിഞ്ഞ ദിവസം ട്രാഫിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രവാസികളുടെ വാഹനങ്ങൾ കണ്ടുകെട്ടി ട്രാഫിക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.

TAGS :

Next Story