Quantcast

കുവൈത്ത് റോഡുകളില്‍ വന്‍ തിരക്ക്; വലഞ്ഞ് യാത്രക്കാർ

പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് ഒരു ഇടവേളക്ക് ശേഷം കുവൈത്തില്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായത്

MediaOne Logo

Web Desk

  • Published:

    3 Oct 2022 3:39 PM GMT

കുവൈത്ത് റോഡുകളില്‍ വന്‍ തിരക്ക്; വലഞ്ഞ് യാത്രക്കാർ
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ കനത്ത ഗതാഗതക്കുരുക്ക്. ഗതാഗത നിയന്ത്രണം കര്‍ശനമാക്കണമെന്ന ആവശ്യം വ്യാപകമാകുന്നു. പുതിയ അധ്യയന വര്‍ഷം ആരംഭിച്ചതോടെയാണ് ഒരു ഇടവേളക്ക് ശേഷം കുവൈത്തില്‍ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായത്.

സർക്കാർ ഓഫീസുകളും സ്‌കൂളുകളും ഒരേ സമയത്തായതിനാൽ റോഡുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത് . സർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ മിഡിൽ, സെക്കൻഡറി വിഭാഗങ്ങളിലായി മൂന്ന് ലക്ഷം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം സ്കൂളില്‍ എത്തിയത്.സ്കൂളുകള്‍ ആരംഭിക്കുന്നതിനാല്‍ ആഭ്യന്തര മന്ത്രാലയം ഗതാഗത തിരക്കുകള്‍ നിയന്ത്രിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നുവെങ്കിലും പ്രധാന നിരത്തുകളിലും സ്‌കൂൾ പരിസരങ്ങളിലും മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു.

കാറുകള്‍ റോഡരികിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയില്‍ വാഹനം ഓടിക്കുന്നതും റോഡിലെ തിരക്കിന് ആക്കംകൂട്ടി.വരും ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 26,173 ഗതാഗത നിയമലംഘനങ്ങളും 1842 വാഹനാപകടങ്ങളും രജിസ്റ്റര്‍ ചെയ്തതായി ട്രാഫിക് വിഭാഗം അറിയിച്ചു.

ഗുരുതരമായ നിയമലംഘനം നടത്തിയവരെ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. രാജ്യത്തെ റോഡ്‌ നിയമങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാനും വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ജനങ്ങളോട് അഭ്യര്‍ഥിച്ചു.

TAGS :

Next Story