ഇന്നത്തെ പരമാവധി താപനില 49°C വരെ; കുവൈത്തിൽ ഈ ആഴ്ചയും ചൂട് തുടരും
പൊടിക്കാറ്റ് വീശും, ദൂരക്കാഴ്ച കുറയും

കുവൈത്ത് സിറ്റി: കുവൈത്തിൽ ഈ ആഴ്ചയും ചൂട് തുടരും. ഈ ആഴ്ച മുഴുവൻ ചൂടും പൊടി നിറഞ്ഞതുമായ കാലാവസ്ഥ തുടരുമെന്നും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ദറാർ അൽഅലി പറഞ്ഞു. വെള്ളിയാഴ്ച താപനില ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. തുറന്ന പ്രദേശങ്ങളിൽ പൊടിക്കാറ്റുണ്ടാകുമെന്നും ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 47°C മുതൽ 49°C വരെയാണ് പരമാവധി താപനില. രാത്രിയിൽ 25°C മുതൽ 27°C വരെയും പരമാവധി താപനിലയുണ്ടാകും. ഇന്ന് രാത്രിയിലെ കാലാവസ്ഥ ചൂടുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും പറഞ്ഞു.
ശനിയാഴ്ച അൽപ്പം മാറ്റമുണ്ടാകുമെങ്കിലും ചൂട് തുടരും. പരമാവധി താപനില 39°C മുതൽ 41°C വരെയായിരിക്കും. ഉയർന്ന താപനിലയും ദൂരക്കാഴ്ച കുറയുകയും ചെയ്യുന്ന സമയങ്ങളിൽ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നിർദേശം.
Adjust Story Font
16

