കുവൈത്തിൽ വാരാന്ത്യം മുഴുവൻ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ: കാലാവസ്ഥാ വകുപ്പ്
പരമാവധി താപനില 43 മുതൽ 45 ഡിഗ്രി വരെ

കുവൈത്ത് സിറ്റി: വാരാന്ത്യം മുഴുവൻ കുവൈത്തിൽ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 15 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശുന്നതാണ് പൊടിക്കാറ്റ് തുടരാനുള്ള കാരണം. പരമാവധി താപനില 43 മുതൽ 45 ഡിഗ്രിയും, കുറഞ്ഞത് 28 മുതൽ 31 ഡിഗ്രിയുമാണ് പ്രതീക്ഷിക്കുന്നത്.
പൊടിക്കാറ്റ് കാരണം ദൂരക്കാഴ്ച കുറയാനാണ് സാധ്യത. കടലിൽ തിരമാലകൾ 6 അടി വരെ ഉയരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിന് ശേഷം പൊടി ക്രമേണ കുറയുമെന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ചത്തെ കാലാവസ്ഥ ചൂടും പൊടിയും നിറഞ്ഞതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശും. പരമാവധി താപനില 43 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെയാകും. വെള്ളിയാഴ്ച രാത്രി കുറഞ്ഞ താപനില 29 മുതൽ 31 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു.
ശനിയാഴ്ചത്തെ കാലാവസ്ഥയും ചൂടും പൊടിയും നിറഞ്ഞതായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 20 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ വീശും. പരമാവധി താപനില 42 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ശനിയാഴ്ച രാത്രിയിൽ കുറഞ്ഞ താപനില 27 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
Adjust Story Font
16

