കുവൈത്തിൽ ട്രാവൽ, ടൂറിസം വരുമാനത്തിൽ വൻ വർധനവ്
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 75 ശതമാനം വർധനയുണ്ടായതായി അധികൃതർ അറിയിച്ചു

കുവൈത്ത്: കുവൈത്തിൽ ട്രാവൽ, ടൂറിസം വരുമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ 75 ശതമാനം വർധനയുണ്ടായതായി അധികൃതർ അറിയിച്ചു. പുതു വർഷം, ക്രിസ്തുമസ് എന്നി ആഘോഷങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് പേരാണ് കുവൈത്ത് വഴി യാത്രയായത്.
അതിനിടെ തുർക്കി,ദുബായ്, ഈജിപ്ത് മുതലായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ബുക്കിംഗുകള്‍ ഗണ്യമായി വർധിച്ചതായി ട്രാവൽ ഏജൻസികൾ പറഞ്ഞു. ദേശീയദിന അവധി ദിവസങ്ങൾ വരുന്നതോട് കൂടി യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story
Adjust Story Font
16

