Quantcast

കുവൈത്തിലെ ജലശേഖരത്തില്‍ വന്‍ വര്‍ധന; 4186 മില്യൺ ഗ്യാലനിലെത്തി

ഇതാദ്യമായാണ് ജലശേഖരം ഇത്രയധികം വര്‍ധന രേഖപ്പെടുത്തുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-01-14 18:18:01.0

Published:

14 Jan 2024 6:17 PM GMT

Huge increase in water storage in Kuwait
X

കുവൈത്തിലെ ജലശേഖരത്തില്‍ വന്‍ വര്‍ധന. രാജ്യത്തെ ജലശേഖരം 11 ദശലക്ഷം ഗാലൻ വര്‍ധിച്ച് 4,186 മില്യൺ ഗ്യാലനിലെത്തി. ജലസുരക്ഷയോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രകടമാക്കുന്നതെന്ന് ജല മന്ത്രാലയം പറഞ്ഞു.

ഇതാദ്യമായാണ് ജലശേഖരം ഇത്രയധികം വര്‍ധന രേഖപ്പെടുത്തുന്നത്. അൽ-മുത്‌ല റിസർവോയർ പദ്ധതിയും വഫ്രയിലേയും രാജ്യത്തെ മറ്റ് ഭാഗങ്ങളിലെ റിസർവോയർ വികസനവും പൂര്‍ത്തിയാകുന്നതോടെ ജലസംഭരണം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

മാസങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് ജലശേഖരത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കൃത്യമായ ആസൂത്രണവും വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും ജല ശൃംഖല മാനേജ്മെന്റുമാണ് ഇപ്പോഴത്തെ നേട്ടത്തിന് കാരണമെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ ഗൾഫ് വാട്ടർ കണക്ഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ജല മന്ത്രാലയം അറിയിച്ചു.



TAGS :

Next Story