Quantcast

വാടക വീടിനുള്ളില്‍ അനധികൃത മദ്യനിര്‍മ്മാണം; കുവൈത്തില്‍ 1500 കുപ്പി മദ്യം പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    21 Sept 2023 8:41 AM IST

Illegal brewing
X

കുവൈത്തില്‍ 1500 കുപ്പി മദ്യം പിടിച്ചെടുത്തു. ജാബർ അൽ-അഹമ്മദ് നഗരത്തില്‍ പോലിസ് നടത്തിയ പരിശോധനയിലാണ് വാടക വീടിനുള്ളില്‍ നടത്തിയ അനധികൃത മദ്യനിര്‍മ്മാണ ശാല കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇറക്കുമതി ചെയ്തതും തദ്ദേശീയമായി നിർമിച്ചതുമായ മദ്യകുപ്പികളാണ് പിടിച്ചെടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

TAGS :

Next Story