Quantcast

വിവര സാങ്കേതിക മേഖലയില്‍ സഹകരണത്തിന് ഇന്ത്യയും കുവൈത്തും

MediaOne Logo

Web Desk

  • Published:

    28 Oct 2023 2:46 AM GMT

വിവര സാങ്കേതിക മേഖലയില്‍ സഹകരണത്തിന് ഇന്ത്യയും കുവൈത്തും
X

വിവര സാങ്കേതിക മേഖലയില്‍ സഹകരണത്തിന് ഇന്ത്യയും കുവൈത്തും. കുവൈത്ത് ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്ത്യ-കുവൈത്ത് ഇൻഫർമേഷൻ ടെക്നോളജി കോൺഫറൻസില്‍ ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്‍ , ഐ.ടി കമ്പനി പ്രതിനിധികൾ, ഇന്ത്യന്‍ ബിസിനസ് ഉടമകളും പങ്കെടുത്തു.

ഐ.ടി രംഗത്തെ ഇന്ത്യയുടെ വളര്‍ച്ച കുവൈത്തിന് പരിചയപ്പെടുത്താന്‍ ഇത്തരം ഒത്തുചേരലുകള്‍ക്ക് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സ്ഥാനപതി ഡോ.ആദര്‍ശ് സ്വൈക പറഞ്ഞു.

കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ്, ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിൽ (ഐ.ബി.പി.സി),നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ് കോൺഫറൻസ് സംഘടിപ്പിച്ചത്.

TAGS :

Next Story