Quantcast

ഇന്ത്യ-കുവൈത്ത് യു.എൻ ബഹുകക്ഷി കൂടിയാലോചന നടന്നു

MediaOne Logo

Web Desk

  • Published:

    2 Jun 2023 3:20 PM IST

India-Kuwait UN Multilateral Consultation
X

ഇന്ത്യയും കുവൈത്തും തമ്മിലുള്ള യു.എൻ ബഹുകക്ഷി കൂടിയാലോചന കുവൈത്തിൽ നടന്നു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി അബ്ദുൽ അസീസ് സൗദ് മുഹമ്മദ് അൽ ജാറല്ല, കുവൈത്ത് പ്രതിനിധി സംഘത്തെ നയിച്ചു.

ഇന്ത്യൻ സംഘത്തെ യു.എൻ രാഷ്ട്രീയ വിഭാഗം ജോ. സെക്രട്ടറി പ്രകാശ് ഗുപ്ത, കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക എന്നിവർ പ്രതിനിധീകരിച്ചു. ആദ്യമായാണ് യു.എൻ നേതൃത്വത്തിൽ ഇത്തരത്തിലുള്ള കൂടിയാലോചന കുവൈത്തിൽ നടക്കുന്നത്. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര വേദികളിലും ഇരുരാജ്യങ്ങളും തമിലുള്ള സഹകരണം വർദ്ധിപ്പിക്കും. അതോടപ്പം പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ കൂടുതൽ സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ചയായി.

TAGS :

Next Story