Quantcast

കുവൈത്ത് ഇന്ത്യൻ എംബസി 'മില്ലറ്റ്‌സ് വീക്ക്' സമാപിച്ചു

MediaOne Logo

Web Desk

  • Updated:

    2023-02-23 01:50:28.0

Published:

23 Feb 2023 7:19 AM IST

Indian Embassy , Kuwait, Millets Week
X

കുവൈത്തിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച 'മില്ലറ്റ്‌സ് വീക്ക്' സമാപിച്ചു. എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അമീരി ദിവാൻ അണ്ടർ സെക്രട്ടറി മാസിൻ ഈസ അൽ എസ്സ മുഖ്യാതിഥിയായിരുന്നു.

ദേശീയ, വിമോചന ദിനത്തോടനുബന്ധിച്ച് കുവൈത്ത് ജനതയ്ക്കും സർക്കാരിനും അംബാസഡർ ഡോ. ആദർശ് സൈ്വക ആശംസകൾ നേർന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ മില്ലറ്റുകളുടെ പ്രാധാന്യം അംബാസഡർ ചൂണ്ടിക്കാട്ടി.

വാരാഘോഷഭാഗമായി പോസ്റ്റർ മത്സരം, ക്വിസ് മത്സരം, ബോധവത്ക്കരണ കാമ്പയിൻ തുടങ്ങി മറ്റു പരിപാടികളും സംഘടിപ്പിച്ചിരുന്നു. മുഖ്യാതിഥിയും അംബാസഡറും മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.





TAGS :

Next Story