ഭീകരതക്കെതിരായ നിലപാട് വ്യക്തമാക്കൽ: ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം മേയ് 26 മുതൽ 27 വരെ കുവൈത്തിൽ
ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും

ഭീകരതക്കെതിരായ ഇന്ത്യയുടെ ഏകീകൃത നിലപാട് പങ്കുവെക്കുന്നതിനായി ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം മേയ് 26 മുതൽ 27 വരെ കുവൈത്ത് സന്ദർശിക്കുന്നു. ബൈജയന്ത് ജയ പാണ്ഡ നയിക്കുന്ന സംഘത്തിൽ അസദുദ്ദീൻ ഉവൈസി, ഗുലാം നബി ആസാദ്, ഹർഷ് വധൻ ശ്രിംഗ്ല, റേഖാ ശർമ, ഫാങ്നോൻ കോന്യാക്, നിഷികാന്ത് ദുബേ, സത്നാം സിംഗ് സന്ധു എന്നിവർ അംഗങ്ങളാണ്.
സന്ദർശന സമയത്ത് സംഘം കുവൈത്ത് ഭരണകൂടത്തിന്റെ ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള ഭീകരതാ വിരുദ്ധ ഇന്ത്യൻ നിലപാട് വിശദീകരിക്കുകയും ചെയ്യും.
Next Story
Adjust Story Font
16

