Quantcast

ഇനി തണുക്കും; കുവൈത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

മിക്ക ദിവസങ്ങളിലും പകൽ താപനില 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകും

MediaOne Logo

Web Desk

  • Published:

    14 Dec 2025 5:12 PM IST

ഇനി തണുക്കും; കുവൈത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
X

കുവൈത്ത് സിറ്റി: കുവൈത്തിൽ വരും ദിവസങ്ങളിൽ ഇടവിട്ടുള്ള മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ്സ റമദാൻ. ചിലയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. പകൽ താപനില മിക്ക ദിവസങ്ങളിലും 20 ഡിഗ്രി സെൽഷ്യസിൽ താഴെയാകും. തിങ്കളാഴ്ച മുതൽ മഴയുടെ സാധ്യത വർധിക്കുമെന്നും, ആഴ്ചാവസാനം വരെ ആകാശം മേഘാവൃതമായി തുടരുമെന്നും റമദാൻ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ മഴ കൂടുതൽ ശക്തമാകാനും വ്യാപകമാകാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ നീരാവിയുടെ സാന്ദ്രത, ഉയർന്ന തലങ്ങളിലെ താപനില വ്യതിയാനം തുടങ്ങിയ ഘടകങ്ങൾക്കനുസരിച്ച് മഴയുടെ സമയത്തിലും തീവ്രതയിലും മാറ്റങ്ങൾ വരാം. ഇത് പ്രാദേശിക കാലാവസ്ഥാ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഇസ്സ റമദാൻ കൂട്ടിച്ചേർത്തു.

TAGS :

Next Story