Quantcast

തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളി ചർച്ച ചെയ്ത് അന്താരാഷ്ട്ര ലോയേഴ്സ് കോൺഫറൻസ്

കേരളത്തില്‍ നിന്ന് 13 വനിത അഭിഭാഷകർ കോണ്‍ഫറന്‍സിൽ പങ്കെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-02-19 19:24:40.0

Published:

19 Feb 2023 10:06 PM IST

International Lawyers Conference kuwait
X

തൊഴിലിടങ്ങളിലും വീട്ടകങ്ങളിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളി ചർച്ച ചെയ്ത് അന്താരാഷ്ട്ര ലോയേഴ്‌സ് കോണ്‍ഫറന്‍സ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്‌സ് സൗത്ത് ഏഷ്യ സഹകരണത്തോടെ കുവൈത്ത് ലോയേഴ്‌സ് അസോസിയേഷൻ എഷ്യൻ മേഖലയാണ് ദിദ്വിന കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.

"ജോലിസ്ഥലത്ത് സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും ഗാർഹിക പീഡനവും" എന്ന തലക്കെട്ടിൽ കുവൈത്ത് ബാര്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഇന്ത്യ, ശ്രീലങ്ക, കൊളംബിയ, ബഹറിന്‍,ഒമാന്‍ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നൂറുക്കണക്കിന് വനിതാ അഭിഭാഷകരാണ് പങ്കെടുത്തത് . സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൃത്യമായ നിയമ പരിരക്ഷയും, അവബോധവും ഉണ്ടാകേണ്ടത് ആവശ്യമാണെന്നും നിലവിലുള്ള നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടാത്തതും അതിക്രമങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതായി അഭിഭാഷകർ ചൂണ്ടികാട്ടി.വിഷയത്തിൽ എൻ.ജി.ഒകൾക്ക് എങ്ങനെ ഇടപെടാനാകും എന്നതും ചർച്ചയായി.

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്‌സ് ഇന്ത്യ കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്ന് 13 വനിത അഭിഭാഷകർ കോണ്‍ഫറന്‍സിൽ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് 70 അഭിഭാഷകർ കോണ്‍ഫറന്‍സിനെത്തിയിരുന്നു. മൂന്ന് വർഷം കൂടുമ്പോഴാണ് ഫെഡറേഷൻ ഓഫ് വിമൻ ലോയേഴ്‌സ് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടത്തുന്നത്.

TAGS :

Next Story