Quantcast

അന്താരാഷ്ട്ര സർവീസുകൾ നാളെ മുതൽ; കുവൈത്ത് വിമാനത്താവളം സാധാരണനിലയിലേക്ക്...

പരിമിതമായ സർവീസുകളും ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം വലിയ പ്രതിസന്ധിയിലായിരുന്നു യാത്രക്കാർ

MediaOne Logo

Web Desk

  • Updated:

    2026-05-31 13:40:14.0

Published:

31 May 2026 7:04 PM IST

International services from tomorrow; Kuwait Airport returns to normal...
X

കുവൈത്ത് സിറ്റി: നാളെ മുതൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളം കൂടുതൽ സാധാരണ നിലയിലേക്ക്. മൂന്ന് മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ടെർമിനൽ ഒന്നിൽ നിന്ന് അന്താരാഷ്ട്ര വിമാന കമ്പനികളുടെ സർവീസുകൾ പുനരാരംഭിക്കുന്നതോടെ യാത്രാ മേഖല വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. സ്കൂൾ അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്ന മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ നീക്കം വലിയ ആശ്വാസമാകും. കഴിഞ്ഞ മാസങ്ങളിൽ പരിമിതമായ സർവീസുകളും ഉയർന്ന ടിക്കറ്റ് നിരക്കുകളും കാരണം വലിയ പ്രതിസന്ധിയാണ് യാത്രക്കാർ നേരിട്ടത്.

ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച ടെർമിനലിന്റെ അറ്റകുറ്റ പണികളും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായതിനെ തുടർന്നാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. എമിറേറ്റ്സ്, സൗദിയ, ഖത്തർ എയർവേയ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ തുടങ്ങിയ നിരവധി അന്താരാഷ്ട്ര വിമാന കമ്പനികൾ നാളെ മുതൽ ഘട്ടംഘട്ടമായി സർവീസ് നടത്തും. കൂടുതൽ വിമാന കമ്പനികൾ സർവീസ് ആരംഭിക്കുന്നതോടെ ടിക്കറ്റ് ലഭ്യത വർധിക്കുമെന്നും നിരക്കുകളിൽ കുറവുണ്ടാകുമെന്നും പ്രവാസികൾ പ്രതീക്ഷിക്കുന്നു. ഒമാൻ എയർ ജൂൺ നാലിനും സലാം എയർ ജൂൺ പതിനാറിനും കുവൈത്തിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

TAGS :

Next Story