Quantcast

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ള കുവൈത്ത് സന്ദർശിച്ചു

MediaOne Logo

Web Desk

  • Published:

    23 Jun 2023 11:12 AM IST

Iranian Minister visit Kuwait
X

ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ള കുവൈത്ത് സന്ദർശിച്ചു. ഗൾഫ് പര്യടനത്തിന്‍റെ ഭാഗമായാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അൽ നവാഫ് അൽ അഹമ്മദ് അൽ സബാഹുമായും വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ അബ്ദുല്ല അൽ ജാബർ അൽ സബാഹുമായും ഇറാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മില്‍ സൗഹൃദം ശക്തിപ്പെടുത്തുവാന്‍ സന്ദര്‍ശനം സഹായകരമാകുമെന്ന് ഹുസൈൻ അമീർ ട്വീറ്റ് ചെയ്തു. ഇറാന്റെ ഉന്നത നയതന്ത്രജ്ഞരും മന്ത്രിയെ അനുഗമിച്ചിരുന്നു.

TAGS :

Next Story