Quantcast

ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസ് അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കം

പാശ്ചാത്യ സമൂഹം നിരോധിത ബന്ധങ്ങളെ നിയമാനുസൃതമാക്കാനുള്ള നീക്കത്തിലാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2023-01-16 19:20:18.0

Published:

16 Jan 2023 7:12 PM GMT

ഇസ്‌ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസ് അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കം
X

കുവൈത്ത് സിറ്റി: കുവൈത്തിൽ ഇസ്ലാമിക് ഓർഗനൈസേഷൻ ഫോർ മെഡിക്കൽ സയൻസിന്റെ 13-ാമത് അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കമായി. നിയമവിരുദ്ധമായ രീതികളിലൂടെ പകരുന്ന വൈറസുകളെ നേരിടാൻ അന്താരാഷ്ട്ര നടപടി ആവശ്യമാണെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ അവാദി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

പാശ്ചാത്യ സമൂഹം നിരോധിത ബന്ധങ്ങളെ നിയമാനുസൃതമാക്കാനുള്ള നീക്കത്തിലാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. വൈദ്യ ശാസ്ത്രത്തിലും ചികിത്സയിലും ഇസ്ലാമിക വീക്ഷണം വ്യക്തമാക്കുന്നതിന്റെ ആവശ്യകത നിറവേറ്റുന്നതിനാണ് ഐ.ഒ.എം.എസ് രൂപീകരിച്ചതെന്ന് സംഘടന തലവൻ ഡോ. മുഹമ്മദ് അൽ ജറല്ല വ്യക്തമാക്കി. ശാസ്ത്ര ഗവേഷണ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പിന്തുണയ്ക്ക് കുവൈത്ത് എന്നും മുൻഗണന നൽകുന്നതായി കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് ഡയറക്ടർ ജനറൽ ഡോ. ഖാലിദ് അൽ ഫദേൽ വ്യക്തമാക്കി. കുവൈത്തിൽ മികച്ച ആരോഗ്യ പരിപാലന സംവിധാനമുണ്ടെന്നും, എന്നാൽ വൈറസുകളുടെയും രോഗങ്ങളുടെയും വ്യാപനം തടയുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ കുവൈത്തിലെ പ്രതിനിധി ഡോ. അസദ് അഫീസ് പറഞ്ഞു.


TAGS :

Next Story