Quantcast

ജോയ് ആലുക്കാസ് എക്സ്ചേഞ്ച് കുവൈത്ത് പത്താം വാർഷികം; പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    3 Jun 2023 12:15 AM IST

Joyalukkas Exchange Kuwait
X

പത്താം വാർഷികത്തോടനുബന്ധിച്ച് കുവൈത്ത് സിറ്റിയിൽ പുതിയ ഹെഡ് ക്വാർട്ട്ഴ്സ് ജോയ്‌ ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ്‌ ആലുക്കാസ് ഉദ്ഘാടനം ചെയ്തു.ജോയ്‌ ആലുക്കാസ് എക്സ്ചേഞ്ച് അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് സ്വാഗതം പറഞ്ഞു.

അർപ്പണമനോഭാവവും, വിശ്വാസ്യതയും കൈമുതലാക്കി, ജോയ്‌ആലുക്കാസ് എക്സ്ചേഞ്ച് വളർച്ചയുടെ പാതയിൽ മുന്നേറുകയാണെന്ന് എക്സ്ചേഞ്ച് മാനേജിംഗ് ഡയറക്ടർ ആന്റണി വർഗീസ് ആഘോഷ പരിപാടിയിൽ വ്യക്തമാക്കി.

ജോയ്‌ ആലുക്കാസ് എക്സ്ചേഞ്ച് ഇന്റർനാഷണൽ ഓപ്പറേഷൻസ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി, ഇന്റർനാഷണൽ ഓപ്പറേഷൻസ് മാർക്കറ്റിങ് മാനേജർ ദിലീപ്, ജോയ്‌ ആലുക്കാസ് ജ്വല്ലറി കുവൈത്ത് റീജിയണൽ മാനേജർ വിനോദ്, എക്സ്ചേഞ്ച് ജനറൽ മാനേജർ അഷറഫ് അലി ജലാലുദീൻ, ഏരിയ മാനേജർമാർ, മാർക്കറ്റിങ് മാനേജർമാർ, ബിസിനസ് ഡെവലപ്മെന്റ് ഒഫീസർമാർ, സ്റ്റാഫുകൾ എന്നിവർ സംബന്ധിച്ചു.

കാമ്പനിയിൽ പത്തുവർഷം സേവനമനുഷ്ഠിച്ചവർക്ക് അവാർഡുകളും, 2022 സാമ്പത്തികവർഷം മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാഫുകൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബിസിനസ് പങ്കാളികൾ, വ്യവസായ പ്രമുഖർ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ സന്നിഹിതരായിരുന്നു.

TAGS :

Next Story