Quantcast

അഴിമതി കേസില്‍ ആരോപണം നേരിട്ട ജഡ്ജിമാര്‍ കുറ്റക്കാര്‍: കുവൈത്ത് കോടതി

ഏഴ് മുന്‍ ജഡ്ജിമാര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചു

MediaOne Logo

Web Desk

  • Updated:

    2022-10-28 16:57:08.0

Published:

28 Oct 2022 10:25 PM IST

അഴിമതി കേസില്‍ ആരോപണം നേരിട്ട ജഡ്ജിമാര്‍ കുറ്റക്കാര്‍: കുവൈത്ത് കോടതി
X

അഴിമതി കേസില്‍ ആരോപണം നേരിട്ട ജഡ്ജിമാര്‍ കുറ്റക്കാരെന്ന് കുവൈത്ത് കോടതി. കൗൺസിലർ അബ്ദുൾ റഹ്മാൻ അൽ ദറാമിയുടെ നേതൃത്വത്തിലുള്ള അപ്പീൽ കോടതിയാണ് ഏഴ് മുന്‍ ജഡ്ജിമാര്‍ക്ക് തടവ് ശിക്ഷയും പിഴയും വിധിച്ചത്. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജ രേഖ ചമക്കൽ എന്നീ കുറ്റങ്ങളായിരുന്നു പ്രതികള്‍ക്ക് മേൽ ചുമത്തപ്പെട്ടത്. കുവൈത്ത് നിയമ ചരിത്രത്തില്‍ ആദ്യമായാണ്‌ ക്രിമിനൽ കേസിൽ ന്യായിധിപൻമാർ കൂട്ടമായി ശിക്ഷിക്കപ്പെടുന്നത്. കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസിലെ ഏഴാം പ്രതിയെ കോടതി വെറുതെ വിട്ടു. പ്രതികള്‍ അനധികൃതമായി സമ്പാദിച്ച വാഹനങ്ങള്‍ കണ്ടുകെട്ടുവാനും കോടതി ഉത്തരവിട്ടു.

TAGS :

Next Story