കല കുവൈത്തും ബാലവേദിയും ചേർന്ന് ശാസ്ത്രമേള സംഘടിപ്പിക്കുന്നു

- Published:
6 March 2023 10:47 AM IST

കല കുവൈത്തിന്റെയും ബാലവേദി കുവൈത്തിന്റെയും ആഭിമുഖ്യത്തിൽ ശാസ്ത്രമേള സംഘടിപ്പിക്കുന്നു. ശാസ്ത്രമേളയുടെ രക്ഷാധികാരികളായി ആർ. നാഗനാഥൻ, ഹംസ പയ്യന്നൂർ, മാത്യു വർഗീസ്, ജോസഫ് പണിക്കർ, കെ. വിനോദ്, സലിം നിലമ്പൂർ എന്നിവരയെും സംഘാടക സമിതിയുടെ ജനറൽ കൺവീനറായി ശങ്കർ റാമിനെയും തെരെഞ്ഞുടുത്തു.
ശൈമേഷ് കെ.കെ യോഗം നിയന്ത്രിച്ചു. ശാസ്ത്രമേളയിൽ സീനിയർ, ജൂനിയർ, സബ്ജൂനിയർ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. ഏപ്രിൽ 28 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഖൈത്താൻ കാർമൽ സ്‌കൂളിലാണ് ശാസ്ത്രമേള സംഘടിപ്പിക്കുന്നത്. രജീഷ് സി, അജ്‌നാസ് മുഹമ്മദ് എന്നിവർ ആശംസകൾ നേർന്നു.
Next Story
Adjust Story Font
16
