Quantcast

കല കുവൈത്ത് ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു

MediaOne Logo

Web Desk

  • Published:

    22 Nov 2023 5:46 AM GMT

കല കുവൈത്ത് ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു
X

കല കുവൈത്ത് സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റില്‍ ജലീബ് എ യൂണിറ്റ് ടീം ജേതാക്കളായി.

അബു ഹലീഫ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരം ലോക കേരള സഭ അംഗം ആർ.നാഗനാഥൻ ഉദ്ഘാടനം ചെയ്തു.

രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച ടൂർണമെന്റിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് 38 ടീമുകളാണ് പങ്കെടുത്തത്.

സുമേഷിനെ പ്ലെയർ ഓഫ് ദ ടൂർണമെന്റായും ,സുബിനെ പ്ലെയർ ഓഫ് ദ മാച്ചായും തെരെഞ്ഞെടുത്തു.

കെ കെ ശൈമേഷ്, രജീഷ് സി, അജ്നാസ് മുഹമ്മദ്,പ്രജോഷ് എന്നിവർ സമ്മാനങ്ങള്‍ വിതരണം ചെയ്തു.




TAGS :

Next Story