Quantcast

ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ പുതിയ ഇന്‍ഷുറന്‍സ് തുക 503.5 കുവൈത്ത് ദീനാറാക്കി നിശ്ചയിച്ചു

MediaOne Logo

Web Desk

  • Published:

    2 Feb 2022 8:09 AM GMT

ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികളുടെ   പുതിയ ഇന്‍ഷുറന്‍സ് തുക 503.5 കുവൈത്ത് ദീനാറാക്കി നിശ്ചയിച്ചു
X

കുവൈത്ത് സിറ്റി: ബിരുദമില്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് തുക 503.5 കുവൈത്ത് ദീനാറായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി നിശ്ചയിച്ചു. ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2.5 ദീനാറും ഓഫീസ് ജോലികള്‍ക്കും മറ്റുമുള്ള സര്‍വിസ് ചാര്‍ജായ ഒരു ദീനാറുമടക്കം ആകെ ഇന്‍ഷുറന്‍സ് തുക 503.5 ആയിരിക്കും.

പോളിസിയിലെ മൊത്തം വാര്‍ഷിക ചികിത്സാ ചെലവ് 10,000 ദിനാറാണ്. അതേ സമയം ആശുപത്രിക്കുള്ളിലെ ചികിത്സയ്ക്കും താമസത്തിനുമുള്ള പരമാവധി ആനുകൂല്യം 8,000 ദിനാര്‍ ആയിരിക്കും. കൂടാതെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിലെ ചികിത്സയ്ക്ക് 1500 ദിനാറും, സാധാരണ ദന്ത ചികിത്സയ്ക്ക് 500 ദിനാറുമാണ് പരമാവധി ആനുകൂല്യമായി ലഭിക്കുക.

പ്രാദേശികമായി 20 ലധികം ഇന്‍ഷുറന്‍സ് കമ്പനികളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ഔദ്യോഗികമായി ലിസ്റ്റ് അംഗീകരിച്ച ശേഷം അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിടും. ഇതിനോടകം 8 കമ്പനികള്‍ കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

ഇത്തരത്തിലുള്ള രേഖകള്‍ നല്‍കുന്നതിനായി ഇന്‍ഷുറന്‍സ് വിഭാഗത്തിന്റെ അംഗീകാരം ലഭിച്ച കമ്പനികള്‍ ഒഴികെയുള്ള കമ്പനികള്‍ നല്‍കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനോ സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനോ പരിഗണിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

TAGS :

Next Story